Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sajjan Jindal

ആ​​ദ്യ കാ​​ർ പു​​റ​​ത്തി​​റ​​ക്കു​​ന്ന​​തി​​ൽ കാ​​ല​​താ​​മ​​സ​​മു​​ണ്ടാ​​യേക്കു​​മെ​​ന്ന് ജെഎ​​സ്ഡ​​ബ്ല്യു

മും​​ബൈ: ചൈ​​ന​​യി​​ൽനി​​ന്ന് പാ​​ർ​​ട്സ് ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ന്ന​​തി​​നു​​ള്ള ലൈ​​സ​​ൻ​​സു​​ക​​ൾ ന്യൂ​​ഡ​​ൽ​​ഹി വേ​​ഗ​​ത്തി​​ൽ ന​​ല്കു​​ന്നി​​ല്ലെ​​ങ്കി​​ൽ, ത​​ങ്ങ​​ളു​​ടെ ആ​​ദ്യ കാ​​ർ പു​​റ​​ത്തി​​റ​​ക്ക​​ൽ വൈ​​കു​​മെ​​ന്ന് കോ​​ടീ​​ശ്വ​​ര​​നാ​​യ സ​​ജ്ജ​​ൻ ജി​​ൻ​​ഡ​​ലി​​ന്‍റെ ജെഎ​​സ്ഡ​​ബ്ല്യു ഗ്രൂ​​പ്പി​​ന്‍റെ ഭാ​​ഗ​​മാ​​യ ജെഎ​​സ്ഡ​​ബ്ല്യു മോ​​ട്ടോ​​ഴ്സ് അറിയിച്ചതായി വാ​​ർ​​ത്താ ഏ​​ജ​​ൻ​​സി റോ​​യി​​ട്ടേ​​ഴ്സ് പു​​റ​​ത്തു​​വി​​ട്ട റി​​പ്പോ​​ർ​​ട്ടി​​ൽ പ​​റ​​യു​​ന്നു.

ജെഎ​​സ്ഡ​​ബ്ലു മോ​​ട്ടോ​​ഴ്സ് കാ​​ർ നി​​ർ​​മാ​​ണ പ​​ദ്ധ​​തി​​യി​​ൽ മൂ​​ന്നു ബി​​ല്യ​​ണ്‍ ഡോ​​ള​​ർ നി​​ക്ഷേ​​പി​​ക്കാ​​നും മ​​ഹാ​​രാ​​ഷ്‌ട്രയി​​ൽ നി​​ർ​​മി​​ക്കു​​ന്ന പ്ലാ​​ന്‍റി​​ൽ ഹൈ​​ബ്രി​​ഡ്, ഇ​​ല​​ക്‌ട്രി​​ക് കാ​​റു​​ക​​ൾ നി​​ർ​​മി​​ക്കാ​​നും പ​​ദ്ധ​​തി​​യി​​ടു​​ന്നു​​ണ്ട്.

ഒ​​രു പ്രാ​​ദേ​​ശി​​ക വി​​ത​​ര​​ണ ശൃം​​ഖ​​ല നി​​ർ​​മി​​ക്കു​​ന്ന​​തി​​നൊ​​പ്പം തു​​ട​​ക്ക​​ത്തി​​ൽ ഇ​​റ​​ക്കു​​മ​​തി ചെ​​യ്ത ഘ​​ട​​ക​​ങ്ങ​​ൾ ഉ​​പ​​യോ​​ഗി​​ക്കാ​​നും ഇ​​ത് പ​​ദ്ധ​​തി​​യി​​ടു​​ന്നു.
സ്റ്റീ​​ൽ, സി​​മ​​ന്‍റ് തു​​ട​​ങ്ങി വൈ​​വി​​ധ്യ​​മാ​​ർ​​ന്ന ബി​​സി​​ന​​സു​​ക​​ൾ ന​​ട​​ത്തു​​ന്ന ജെഎ​​സ്ഡ​​ബ്ല്യു ഗ്രൂ​​പ്പ്, ഈ ​​വ​​ർ​​ഷ​​ത്തി​​ന്‍റെ ര​​ണ്ടാം പ​​കു​​തി​​യി​​ൽ കെഎസ്ഡ​​ബ്ല്യു മോ​​ട്ടോ​​ഴ്സ് വ​​ഴി ആ​​ദ്യ കാ​​ർ പു​​റ​​ത്തി​​റ​​ക്കാ​​നാ​​ണ് ഒ​​രു​​ങ്ങു​​ന്ന​​ത്.

ഇ​​ന്ത്യ​​യി​​ലെ നി​​യ​​മ​​ങ്ങ​​ൾ കാ​​ര​​ണം എ​​ല്ലാ വി​​ദേ​​ശ വി​​ത​​ര​​ണ​​ക്കാ​​രും ഇ​​ന്ത്യ​​യി​​ലേ​​ക്ക് സാ​​ധ​​ന​​ങ്ങ​​ൾ ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ന്ന​​തി​​ന് മു​​ന്പ് പ്രാ​​ദേ​​ശി​​ക അ​​ധി​​കാ​​ര സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ നി​​ന്ന് ഒ​​രു ഗു​​ണ​​നി​​ല​​വാ​​ര നി​​യ​​ന്ത്ര​​ണ സ​​ർ​​ട്ടി​​ഫി​​ക്കേ​​ഷ​​ൻ നേ​​ട​​ണ​​മെ​​ന്ന് നി​​ബ​​ന്ധ​​ന​​യു​​ള്ള​​തി​​നാ​​ലാ​​ണ് ജെഎ​​സ്ഡ​​ബ്ല്യു​​വി​​ന്‍റെ കാ​​ർ പ​​ദ്ധ​​തി​​ക്കു കാ​​ല​​താ​​മ​​സ​​മു​​ണ്ടാ​​ക്കു​​ന്ന​​ത്.

വി​​ൻ​​ഡ്ഷീ​​ൽ​​ഡു​​ക​​ൾ, സ​​ണ്‍​റൂ​​ഫു​​ക​​ൾ എ​​ന്നി​​വ​​യു​​ൾ​​പ്പെ​​ടെ​​യു​​ള്ള സേ​​ഫ്റ്റി​​ഗ്ലാ​​സു​​ക​​ൾ വി​​ത​​ര​​ണം ചെ​​യ്യു​​ന്ന ചൈ​​നീ​​സ് ക​​ന്പ​​നി​​ക​​ൾ​​ക്ക് വേ​​ഗ​​ത്തി​​ൽ അ​​നു​​മ​​തി ന​​ൽ​​ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ജെഎ​​സ്ഡ​​ബ്ല്യു ഗ്രൂ​​പ്പ് കേ​​ന്ദ്ര വ്യ​​വ​​സാ​​യ മ​​ന്ത്രാ​​ല​​യ​​ത്തി​​നു ക​​ത്ത​​യ​​ച്ചു. ആ​​ഭ്യ​​ന്ത​​ര​​മാ​​യും ആ​​ഗോ​​ള​​ത​​ല​​ത്തി​​ലു​​മു​​ള്ള വി​​ത​​ര​​ണ​​ക്കാ​​രെ​​ക്കു​​റി​​ച്ച് സ​​മ​​ഗ്ര​​മാ​​യ പ​​രി​​ശോ​​ധ​​ന​​യ്ക്കു​​ശേ​​ഷ​​മാ​​ണ് ചൈ​​നീ​​സ് ക​​ന്പ​​നി​​യെ തെ​​ര​​ഞ്ഞെ​​ടു​​ത്ത​​തെ​​ന്ന് ജെഎ​​സ്ഡ​​ബ്ല്യു മോ​​ട്ടോ​​ഴ്സ് വ്യ​​ക്ത​​മാ​​ക്കി.

Latest News

Up